കൊറ്റിയോട്ടില്‍ ദേശീയപാത തകര്‍ന്നിട്ട് മാസങ്ങള്‍. നടപടി വാക്കിലൊതുക്കി അധികാരികള്‍.

ദേശീയപാത പാലക്കാട് കോഴിക്കോട് കൊറ്റിയോട് പമ്പിന് സമീപമാണ് റോഡില്‍ വലിയ തോതിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന്‌പോകുന്ന ഈ പാത ഇത്‌പോലെയായിട്ട് മാസങ്ങള്‍ ഏറെയായി

Whatsapp !!!!!!!!

WHATSUPP !!!!
Brian Acton and Jan Koum എന്നിവർ 2007 വരെ Yahoo Inc ൽ ആയിരുന്നു . 2007 ൽ രണ്ടുപേരും Yahoo വിട്ടു സൌത്ത് അമേരിക്കയിൽ വന്ന് ഫെയിസ്ബുക്കിൽ ജോലിക്ക് ശ്രമിച്ചു എന്നാൽ രണ്ടുപേരും reject ചെയ്യപ്പെട്ടു. അതിനു ശേഷം . 2009 ൽ മൊബൈൽ application രംഗത്തെ സാധ്യതകൾ മനസിലാക്കി Koum Iphone അപ്പ് സ്റ്റോറിൽ ഒരു സ്റ്റാറ്റസ് എക്സ്ചങ്ങിങ്ങ് അപ്ലിക്കേഷൻ നിർമിക്കാൻ തീരുമാനിക്കുകയും Igor Solomennikov എന്ന iphone അപ്പ് ഡെവലപ്പറെ സമീപിക്കുകയും whatsapp അപ്ലിക്കേഷൻ നിർമിക്കുകയും ചെയ്തു . Koum അപ്ലിക്കേഷന് whatsapp എന്ന് പേര് നല്കാൻ കാരണം അത് watsup എന്ന വാക്കിനോട് വളരെ സാമ്യം തോന്നിച്ചത് കൊണ്ടാണ് .2009 ഫബ്രുവരി 24 ന് Whatsapp Inc രൂപീകരിച്ചു . ആദ്യം വിജയകരമാല്ലതിരുന്ന വാട്സപ്പ് ഉപേക്ഷിക്കാൻ koum വിചാരിച്ചുവെങ്കിലും Brian Action ന്റെ പ്രോത്സാഹനം കാരണം കുറച്ചു മാസങ്ങൾ കൂടി പരിശ്രമങ്ങൾ തുടർന്നു. 2009 ജൂണിൽ ആപ്പിൾ പുഷ് നോട്ടിഫിക്കേഷൻ സർവീസ് തുടങ്ങിയതോടെ . വാട്സാപ് അത് പ്രയോജനപ്പെടുത്തി messaging കൂടി അപ്ലിക്കേഷനിൽ ഉള്പ്പെടുത്തി Whatsapp 2.0 ഇറക്കി . അത് വിജയിച്ചു അപ്ലിക്കേഷന്റെ ആക്റ്റീവ് users 250,000 ആയി വർധിച്ചു . 4-5 മാസങ്ങൾക്ക് ശേഷം WhatsApp ന്റെ Blackberry version പുറത്തിറക്കി . Koum ആണ് WhatsApp Inc രൂപികരിച്ചത് എങ്കിലും $250,000 ന്റെ നിക്ഷേപം പലരിൽനിന്നായി Brian Action സ്വരൂപിച്ചത് അദ്ധേഹത്തെ Whatsapp ന്റെ Co -Founder എന്ന സ്താനത്തിനർഹനാക്കി.
മെയ്‌ 2010 ൽ simbion ,2010 ഓഗസ്റ്റിൽ Android , 2011 സെപ്റ്റംബറിൽ വിൻഡോസ്‌ എന്നീ platformsൽ Whatsapp versions ഇറക്കി.
2015 ന്റെ ആരംഭത്തിൽ Whatsapp ന്റെ ആക്റ്റീവ് users ന്റെ എണ്ണം ഒരു മാസത്തിൽ 700 മില്യണ്‍ ആയിരുന്നു . 30 ബില്യണിൽ അധികം മെസേജുകൾ ഓരോ ദിവസവും WhatsApp ലുടെ കൈമാറുന്നു.
2014 ഫബുവരി 19 ൽ WhatsApp നെ 19 ബില്യൻ US ഡോളറിന്ന് Facebook ഏറ്റെടുത്തു . 19$ൽ 12$ Facebook ഷെയർ ആയാണ് നല്കിയത്. ഒരുപക്ഷെ facebook ൽ Koum ന് ജോലി കിട്ടിയിരുന്നു എങ്കിൽ Whatsapp ഉണ്ടാകുമായിരുന്നില്ല .

തുമ്മല്‍ അകറ്റാന്‍ ഇതാ ചില പോംവഴികള്‍ !!!!!!

തുമ്മല്‍ അകറ്റാന്‍ ഇതാ ചില പോംവഴികള്‍ രണ്ടു കഷണം പച്ചക്കര്‍പ്പൂരം, ചെറിയൊരു കഷണം ചെറുനാര ങ്ങ അരച്ചത്, ഒരു ടീസ്പൂണ്‍ രക്ത ചന്ദനം പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചേര്‍ത്തു മൂപ്പിച്ചു കുളിക്കുക.
* വാതംകൊല്ലിയുടെ വേര് നന്നായി കഴുകി ചതച്ച് കിഴി കെട്ടി പലതവണ മൂക്കില്‍ വലിക്കുക.
* ഒരു പിടി ചുവന്ന തുളസിയില ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂക്കുമ്പോള്‍ അരിച്ചെടുക്കുക. ഈ എണ്ണ പതിവായി തേച്ചു കുളിക്കുക.
* പൂവാങ്കുറുന്തല്‍, ഇരട്ടിമധുരം ഇവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില്‍ തേക്കുക.
* രണ്ടു കുരുമുളക്, രണ്ടു കുടലന്റെ ഇല ഇവ ഒരുമിച്ച് ചവച്ചിറക്കുക.
* ഏലത്തരിയും വേപ്പിന്‍തൊലിയും അമ്പതു ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം!!!!

മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം!!!!

കഴിഞ്ഞില്ലെങ്കില് പിന്നെന്ത് മനസുഖംകിട്ടാനാണ്. വീട്ടില് നിന്നുതന്നെ നിങ്ങള്ക്ക്എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്തപൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി,മദ്യപാനം, അമിതമായ ചായകുടി, പല്ല്നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പലകാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്.

പല്ലാണ്, കെമിക്കല് വസ്തുക്കള് വഴി പല്ല്വെളുപ്പിക്കാന് നിന്നാല് പല പ്രശ്നങ്ങളും വരും.അതുകൊണ്ട് പ്രകൃതിദത്തമായി തന്നെമഞ്ഞപ്പല്ല് മാറ്റിയെടുക്കാം.

1. മഞ്ഞള്പ്പൊടി: മഞ്ഞള്പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല്മഞ്ഞയാകില്ല. മഞ്ഞള്പ്പൊടിയും  ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത്പേ സ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില്തേക്കാം.
2. പഴത്തൊലി:മിനറല്സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെതൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന്വെളുപ്പ് നിറം നല്കും. ഒരുദിവസം മൂന്ന്
തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച്പല്ല് തേക്കാം.
3. ഉപ്പ് :ഉപ്പും ബേക്കിങ് സോഡയും ചേര്ത്ത് പല്ല്വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള് പെട്ടെന്ന്മാറ്റിതരും.
4. ആര്യവേപ്പ്:15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്മഞ്ഞപ്പല്ലുകള് മാറികിട്ടും.
5. ചെറുനാരങ്ങ:ചെറുനാരങ്ങയും ഉപ്പും കലര്ത്തി പല്ലില് തേച്ച്നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.
6. ക്യാരറ്റ്:ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്കും.
7. കറുവ:ഇല കറുവ ഇലയുടെ പൊടി പാല് ഉപയോഗിച്ച്പേസ്റ്റാക്കി പല്ല് തേക്കാം.ചിരിക്കാന് പലര്ക്കും ബുദ്ധിമുട്ടാണ്...എന്താണ്

കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ...
ആത്മവിശ്വാസത്തോടെ ചിരിക്കാന്
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

ഒരു കസ്റ്റമർ മൊബെയിൽഫോൺ റിപ്പയറിങ്ങിൻ കൊണ്ട് വന്നാൽ ആ ഷോപ്പിലുള്ള മെയിൻ ടെക്നിഷൻ ഫോൺ വാങ്ങിവച്ച് ആ കസ്റ്റമറിനോട് പറയും ഇത് ഇവിടെ വച്ച് നോക്കേണ്ടി വരും നിങ്ങൾ കുറച്ച് കഴിഞ്ഞ് വന്നാൽ മതിയെന്ന്.

ഒരു കസ്റ്റമർ മൊബെയിൽഫോൺ
റിപ്പയറിങ്ങിൻ കൊണ്ട് വന്നാൽ ആ
ഷോപ്പിലുള്ള മെയിൻ ടെക്നിഷൻ ഫോൺ
വാങ്ങിവച്ച് ആ കസ്റ്റമറിനോട്
പറയും ഇത് ഇവിടെ വച്ച് നോക്കേണ്ടി വരും
നിങ്ങൾ കുറച്ച് കഴിഞ്ഞ് വന്നാൽ
മതിയെന്ന്. പക്ഷേ കമ്പ്ലൈന്റ്
എന്താണെന്നു പോലും
നോക്കാതെയായിരിക്കും ഈ പ്രസ്താവന.
എന്നിട്ട് കസ്റ്റമർ പോയതിൻ ശേഷം ഇവൻ
ആദ്യമായി ഫോണിലുള്ള കമ്പ്ലീറ്റ്
ഡാറ്റകളും പരിശോദിക്കും .താൻ
ഉദ്ദേശിച്ചത് അതി ലില്ലങ്കി ൽ
അടുത്തതായി ബാക്കപ്പ് പരിശോദിക്കും.
ബാക്കപ്പ് പരിശോദിക്കുകയെന്നാൽ നമ്മൾ
മൊബെയിൽ ഫോണിൽ എടുത്ത ഫോട്ടോസ്
,വീഡിയോസ് എന്നിവ നാം എടുത്തതിന്ന്
ശേഷം ഡിലീറ്റ് ചെയ്തു എങ്കിലും ആ
ഫയൽ മെമ്മറിക്കാർഡിലോ ഫൊണിലോ
മറഞ്ഞ് കിടപ്പുണ്ടാകും. ചില സോഫ്റ്റ്
വെയർ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത
ഫോട്ടോസ് ,അല്ലങ്കിൽ വീഡിയോസ്
രണ്ടാമത് കാണാൻ കഴിയുന്ന രീതിയിൽ
ആക്കിയെടുക്കാൻ കഴിയുന്നു.( data recovery
softwere)
ഇങ്ങനെ ബാക്കപ്പ് ചെയ്ത വിവിത
അറിവുകൾ ബോധ്യപ്പെട്ടവനാൺ ഞാൻ
മൊബെയിൽ ഷോപ്പിലുള്ള സർവ്വീസർമ്മാർ
അല്ലങ്കിൽ കമ്പ്യൂട്ടർ റിപ്പയറിംഗ്
ഷോപ്പിലുള്ള സർവ്വീസറുമാർ
മൊബെയിലിന്റെയോ അല്ലങ്കിൽ
അതിലുള്ള മെമ്മറിചിപ്പോ അല്ലങ്കിൽ
കമ്പ്യൂട്ടർ ഹാർഡ് ഡിസ്കോ ഈ രീതിയിൽ
ബാക്കപ്പ് ചെയ്തെടുത്ത് നമ്മുടെ
സഹോദരിമാരുടെ ഫോട്ടോസ് ഒപ്പിയെടുക്കുക
എന്നുള്ളതല്ല ഭീകരത. അതിൽ പല
കുടുംബത്തിലെ അച്ചടക്കത്തോടെ
ജീവിച്ച് വരുന്ന സഹോദരിമാരുടെ
അലക്ഷ്യമായെടുത്തതോ ,അല്ലങ്കിൽ
തലമറക്കാതെയെടുത്തതോ ആയ
ഫോട്ടോസ്,എടുക്കുകയോ ചെയ്യുന്നത് അല്ല
ഭീകരത. പിന്നെയോ?
ചില ഭർത്താക്കന്മാർ ഭാര്യയുമായി ഉള്ള
രഹസ്യനിമിശങ്ങൾ അവർ ഒരു രസത്തിന്ന്
വേണ്ടി വെറുതേ മൊബെയിലിൽ
എടുത്തതായിരിക്കും.പിന്നീട് അത്
ഡിലീറ്റ് ചെയ്തിട്ടുമുണ്ടാകും. എന്നാൽ ഒരു
ആറുമാസമോ അല്ലങ്കിൽ രണ്ട് കൊല്ലമോ ആ
മൊബെയിൽ ഉപയോഗിച്ച് പിന്നീട്
വിൽപ്പനക്കോ,റിപ്പയെറിങ്ങിന്ന്
വേണ്ടിയോ കടകളിൽ കൊണ്ട് കൊടുക്കുമ്പോൾ
മുമ്പ് പറഞ്ഞ രീതിയിൽ അത്തരം
വീഡിയോസ് അല്ലങ്കിൽ ഫോട്ടോസ്
സെർവ്വിസർമ്മാർ ഒപ്പിയെടുക്കുകയ
ും,പിന്നീട് കണ്ടാസ്വദിക്കുകയും
പോരാത്തതിന്ന് ഇന്റർനെറ്റിൽ
പ്രചരിപ്പിക്കുകയും ച്യ്യുന്നു.
ഈ രീതിയിൽ പലരും അതിലുള്ള സ്ത്രീകളെ
കണ്ടെത്തി ഈ വീഡിയോ കാണിച്ച്
അവരെ ശാരീരികമായും
സാമ്പത്തികമായും നിരന്തരം
പീഡിപ്പിക്കുന്നതായും ഞാൻ
കേട്ടിട്ടുണ്ട്.
കാലം ഇത്രതന്നെ പുരോഗമിച്ചിട്ടു
ം ഇതുപോലുള്ള ചില കാര്യങ്ങൾ ചിലർക്ക്
അറിയാതെ പോകുന്നുണ്ട്. അത്തരക്കാർക്ക്
വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന
രീതിയിലാൺ ഇത് എഡിറ്റ് ചെയ്തിട്ടുള്ളത്‌
.ഇത് ചിലര് തന്ന അനുഭവങ്ങളിലെ ചില
മുന്നറിയിപ്പുകള് , അത് ആരുമാവം...
ഇത് വായിച്ച് മനസ്സിലാക്കുകയും,
അതനനുസരിച്ച് ഫോട്ടോസ്,വീഡിയോസ്
എന്നിവ മൊബയിലിൽ എടുക്കാതിരിക്കു
കയും നിർബ്ബന്തമായും മറ്റുള്ളവർക്ക് ഇത്
ഷെയർ ചെയ്യുകയും ചെയ്യുക.
നിങ്ങളുടെ മനസ്സിന്റെ നന്മ
ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്
ചെയ്യൂ.....

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!


പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!

1 . ഈ വെബ് സൈറ്റ് ഓപണ്‍ ചെയ്യുക.http://www.passportindia.gov.in/AppOnlineProject/welcomeLink ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും. 3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക. 4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്ഡ് വഴി വേഗം ഫീസ്‌ അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക. 5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക. 6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക. 7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക. 8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക. 9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും. 10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം. 11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്. 12 അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക.

വെള്ളംകുടിയിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ….

വെള്ളംകുടിയിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ….! വെള്ളം കുടിയെക്കുറിച്ച് പലരും പലതും കേട്ടിട്ടുണ്ടാവും. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും എത്രപേർക്കറിയാം…? ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കേണ്ടത് എന്ന് ധരിച്ചു വച്ചിരിക്കുന്നവർ അറിയുക, ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളംകുടിക്കുന്നതിനെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
1. രാവിലെ എഴുന്നേറ്റ ഉടൻ
രാവിലെ എഴുന്നേറ്റയുടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്.
2. ഊണിന് അര മണിക്കൂർ മുൻപ്
ഊണിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും.
3. ആഹാരം കഴിച്ച ഉടൻ
ആഹാരം കഴിച്ച ഉടൻ പെട്ടെന്നുള്ള വെള്ളംകുടി വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.
4. ഊണിനൊപ്പം വെള്ളം
ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടർമിൽക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിർമയും നൽകും.
5. ക്ഷീണാവസ്ഥയിൽ തലച്ചോറിന് ഉണർവേകാൻ
തലച്ചോറിന്റെ പ്രവർത്തനനം 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കിൽ വെള്ളംകുടിക്കേണ്ടത് അത്യാവശ്യമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉൻമേഷം കൈവരുന്നത് കാണാം.
6. വിശക്കുമ്പോൾ വെള്ളം
ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നൽകുന്നത് എകദേശം സമാനമായ സിഗ്നലുകൾ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോൾ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കിൽ മാത്രം സ്നാക്കുകളെ ആശ്രയിക്കുക.
7. ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെള്ളം
ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.
8. ഉറക്കം കുറവാണെങ്കിൽ
ഒരു ദിവസത്തെ രാത്രിയിൽ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവർത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തിൽ ഉണ്ടാകണം.
9. വ്യായാമത്തിനു മുൻപും ശേഷവും
വ്യായാമം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊർജസ്വലമാക്കാൻ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊർജസ്വലത കൈവരുത്താൻ സഹായിക്കും.
10. രോഗാവസ്ഥയിൽ
ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുമ്പോൾ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാൻ സഹായിക്കും. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.

ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീമിനു മുന്നില്‍ എല്ലാം മറക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.
മധുരമൂറുന്ന ഐസ്‌ക്രീം കഴിക്കുമ്പോള്‍ വയറിന്‌ വല്ലവിധത്തിലുള്ള അസ്വസ്‌ഥതയുമുണ്ടാക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, അതില്‍ നിശ്‌ചിത ശതമാനം വാഷിംഗ്‌ പൗഡര്‍ ഉണ്ടാകും.
ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.
കുട്ടികളാണ്‌ ഇതിന്റെ ഉപയോക്‌താക്കളെന്നുള്ളത്‌ ആശങ്കയുണ്ടാക്കുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി ഉല്‍പാദകരും കച്ചവടക്കാരും ഭക്ഷ്യവസ്‌തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.
കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.
പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.
പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
ഇന്ത്യയിലെ മുക്കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗോതമ്പില്‍ മണലും പൊടിയും ചേര്‍ത്താണ്‌ വിപണിയിലെത്തിക്കുന്നത്‌.
ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.
കടുകിനോടൊപ്പം ആര്‍ഗിമോണ്‍ വിത്തുകള്‍, പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി, മഞ്ഞള്‍പ്പൊടിയില്‍ മെറ്റാനില്‍ യെല്ലോ, നെയ്‌, വെണ്ണ എന്നിവയില്‍ വനസ്‌പതി, കുരുമുളകില്‍ പപ്പായയുടെ കുരു, ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.
ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.
വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.
മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.
കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ്‌ സെമിനാറിന്റെ വിലയിരുത്തല്‍.

Post your comments here :